പോക്സോ കേസ് പ്രതി ദിലീപ് അറസ്റ്റിൽ
ആലപ്പുഴ : നൂറനാട് സ്വദേശിനിയായ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത അയൽവാസിയായ ദിലീപ് ആണ് അറസ്റ്റിൽ ആയത് . 05/12/2025 തീയതി നൂറനാടുള്ള പ്രമുഖ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിൽ പോകുന്ന സമയം അയൽവാസിയായ ദിലീപ് പെൺകുട്ടിയെ കാറിൽ കയറ്റി സ്കൂളിൽ കൊണ്ടുവിടാൻ എന്ന വ്യാജേന കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി എതിർത്തപ്പോൾ പ്രതി പെൺകുട്ടിയെ ബസ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടി ടീച്ചർമാരോടും കൂട്ടുകാരികളോടും വിവരം പറയുകയും സ്കൂൾ അധികൃതരാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത് എസ്ഐ അജിത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത സംഭവമറിഞ്ഞ് പ്രതി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐ . പി എസിന്റെ നിർദ്ദേശത്തെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു പ്രതിയെ അറസ്റ്റ് ചെയ്തത് .
