കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം കൊണ്ടുപോയത് കുടുംബത്തിന്റെ സമ്മതത്തോടെ;ഇന്ദിരയുടെ ഭർത്താവ്

0

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ മൃതദേഹവുമായ കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധം ഇന്ദിരയുടെ കുടുംബത്തിന്റെ പൂർണ സമ്മതത്തോടെ.താനും തന്റെ മകനും അനുമതി നൽകിയിരുന്നെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ വക്തമാക്കി.പൊലീസ് കേസിന്റെ പശ്ചതലത്തിലാണ് പ്രതികരണം. മൃതദേഹവുമായി പ്രതിഷേധിച്ചത് കുടുംബത്തിന്റെ പൂർണ അനുമതിയോടെയെന്നും.പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പ്രതികരിച്ചു.കോതമംഗലത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയേയും.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതെ സമയം മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ചെന്ന് ഇന്ദിരയുടെ സഹോദരൻ സുരേഷ് ആരോപിച്ചു.പോലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞ സുരേഷ് സംയുക്തമായി പ്രതിഷേധം നടത്താൻ സമ്മതിച്ചതാണെന്നും അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയപരമായി നടത്തുന്നതിനോട് സമ്മതമായിരുന്നില്ലെന്നും സുരേഷ് പറഞ്ഞത്.മോർച്ചറിയിൽ നിന്നും ബലമായിട്ടാണ് മൃതദേഹം എടുത്തുകൊണ്ടു പോയതെന്നും സുരേഷ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *