കാപ്പ നിയമ പ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി
ആലപ്പുഴ : ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ കൂമ്പേൽ വീട്ടിൽ 31 വയസ്സുള്ള അഭിറാം ( @ ശ്രീക്കുട്ടൻ @ മാട്ടാൻ ) എന്നയാളെ ആണ് ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലാക്കിയത്. ചേർത്തല പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പ നിയമ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ റിപ്പോര്‍ട്ട് പ്രകാരം ചേര്‍ത്തല അസിസ്റ്റന്‍റ് സൂപ്രണ്ട് മുഖാന്തിരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ല കളക്ടർ കരുതൽ തടങ്കലിലാക്കി ഉത്തരവിറക്കിയത്. അടുത്തിടെ ചേർത്തല നഗരത്തിലെ ഹോട്ടലിൽ കയറി ആക്രമത്തിന് നേതൃത്വം നൽകിയത് അഭിറാമാണ്
