മുക്കുമണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ
ആലപ്പുഴ : മുക്കുമണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. ചെങ്ങന്നൂർ കൊഴുവല്ലൂരിൽ പ്രവർത്തിക്കുന്ന ആർ പി ഫിനാൻസ് ഉടമ രാജൻ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്ക്പണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത പ്രതികളെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ്, വൈക്കം തലയാഴം സ്വദേശി ബിജു എം എസ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ 18, 16 ഗ്രാം തൂക്കം വരുന്ന 916 എന്നും മറ്റും വ്യാജമായി പതിപ്പിച്ചിട്ടുള്ള മാലകൾ പണയം വെച്ച് 260,000 രൂപ പ്രതികൾ പറ്റിച്ചെടുക്കുകയും വീതം വെയ്ക്കുകയും ചെയ്തത്. ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും രണ്ടാം പ്രതിയായ ബിജുവിനെ ഓച്ചിറയിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സ്റ്റോറി വർഗീസ് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതിയാണ്. ബിജു മുൻപും സമാന രീതിയിലുള്ള കേസിലെ പ്രതിയാണ്. ഇരുവരും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരുമാണ്.
