ചേർത്തലയിൽ യുവാവിനെ അക്രമിച്ച നാലംഗസംഘം അറസ്റ്റിൽ 

0
CHER
 ആലപ്പുഴ/ചേർത്തല : യുവാവിനെ ക്രൂരമായി മർദ്ദിച്ച നാലംഗ സംഘത്തെ  ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു.  ചേർത്തല സ്വദേശിയായ യുവാവിനെ ഡിസംബർ 10-ാം തിയതി രാത്രി  പുരുഷൻ കവലയ്ക്ക് സമീപം വെച്ച് ശരത്തും കുട്ടുകാരുമായി ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു. ചേർത്തല പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ  ചേർത്തല കൊറ്റാട്ട് വീട്ടിൽ ശരത് (36) , ചേർത്തല തെക്ക് കളരിക്കൽ വെളി  അഖിൽ (27) , ചേർത്തല പുല്ലുവേലി വീട്ടിൽ സാനു (30), ചേർത്തല കുന്നത്ത് വെളി അരുൺ അനിൽ കുമാർ എന്നിവരെ ചേർത്തല എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്, എസ് ഐ ജയേഷ് ചന്ദ്രൻ സിപിഒ മാരായ സതീഷ് , മിഥുൻ, വിനീഷ്,ഷൈനി  എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *