സിപിഎമ്മിന് കനത്ത പ്രഹരമെന്ന് : കെ സുധാകരന്‍
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസ്സിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന്‍ പറഞ്ഞു.ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല ഒമ്പത് വര്‍ഷമായി പിണറായി വിജയന്‍ സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലല്ലെന്നു സുധാകരന്‍ പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ പറഞ്ഞു.കൈവിട്ട കോര്‍പ്പറേഷനുകള്‍ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളില്‍ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളില്‍ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവറിയിച്ചത്.
