ബൈക്ക് മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

0
SREENI VINOD

ആലപ്പുഴ :പൂച്ചാക്കൽ മണപ്പുറം ഭാഗത്തുള്ള റഹീമിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ സൈക്കിൾ 09-12-2025 തിയതി രാത്രി 09.00 മണിക്കും 10-12-2025 തീയതി രാവിലെ 07:30 മണിക്കും ഇടയിലുള്ള ഏതോ സമയം പൂച്ചാക്കൽ വരേകാട് ക്ഷേത്രത്തിന് എതിർ വശത്തുളള ബിൽഡിംഗ് മെറ്റീരിയൽസ് യാഡിന്റെ ഓഫീസിന് മുൻവശത്ത് നിന്നും മോഷണം ചെയ്തു കൊണ്ടുപോയ കേസിലെ പ്രതിയായ പത്തനംതിട്ട ജില്ലയിൽ പന്തളം കുളനട വില്ലേജിൽ ഉള്ളന്നൂർ പഞ്ചായത്ത് വാർഡ് 4 ൽ ശ്രീനി ഭവനത്തിൽ ശ്രീനി വിനോദ് വയസ്സ് 20 ആണ് അറസ്റ്റിലായത്. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഓ ഷെഫീക്ക് . എ യുടെ നേതൃത്വത്തിൽ എസ്.ഐ. മാരായ അനിൽകുമാർ.റ്റി , സജി ജോസഫ് , സി പി ഓ മാരായ കിംഗ് റിച്ചാർഡ് , ലിജോമോൻ . എ . ജോർജ്ജ് , ബിജീഷ് എന്നിവർ ചേർന്നാണ് പത്തനംതിട്ട ജില്ലയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത് . ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി II ൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *