തെക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചരണം : നാളെ വിധിയെഴുത്ത്
തിരുവനന്തപുരം: ആവേശഭരിതമായ പ്രചാരണങ്ങൾക്കു ശേഷം തദ്ദേശതിരഞ്ഞെടുപ്പിൽ ഇന്ന് നിശ്ബ്ദപ്രചാരണം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലെ ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ നാളെ വിധിയെഴുതും. 36,630 സ്ഥാനാർഥികളാണ് ഏഴു ജില്ലകളിലായി ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 ബൂത്തുകൾ സജ്ജമാണ്. 480 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും വെബ് കാസ്റ്റിങ്ങും ഉണ്ടായിരിക്കും. ശബരിമല സ്വർണകൊള്ള, രാഹുൽ മാങ്കൂട്ടത്തിൽ കേസ് തുടങ്ങി വിവാദങ്ങളും വികസനചർച്ചകളും പ്രചാരണത്തെ ചൂടുപിടിപ്പിച്ചിരുന്നു. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
