യുനെസ്കോ പൈതൃക പട്ടികയിലേക്ക് ദീപാവലിയും
ന്യൂഡൽഹി : യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക് ദീപാവലിയും ഉൾപ്പെടാൻ സാധ്യത. ഇന്ന് ഡൽഹിയിൽ ആരംഭിക്കുന്ന ഇന്റർ ഗവൺമെന്റ് കമ്മിറ്റി ഫോർ സേഫ് ഗാർഡിങ് ഓഫ് ദി ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ ഇരുപത്തിരണ്ടാമത്തെ സെക്ഷനിൽ പ്രഖ്യാപനം ഉണ്ടാകും. 180ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖവത്ത് പറഞ്ഞു
