ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നു
പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ശബരിമലയെ പ്രതിദിനം 80,000 ത്തിന് മുകളിൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത്. ഇന്ന് സന്നിധാനത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കില്ല. നട അടച്ചശേഷം തിരുമുറ്റവും പരിസരവും കേരള പോലീസിന്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചറിയൽ കാർഡോ, രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റു കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല.
