തദ്ദേശ തെരഞ്ഞെടുപ്പ് ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിംലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാണ് പ്രധാന ചർച്ചയെന്നും, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് കൃത്യമായി നടപടി സ്വീകരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ ജയിലിൽ ആയിട്ടും പത്മകുമാറിനെതിരെ നടപടിയില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പാർട്ടി കൈകാര്യം ചെയ്ത രീതി കയ്യടി നേടി എന്നും, ജനങ്ങൾ യുഡിഎഫിനൊപ്പം ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
