റഷ്യയുമായി തന്ത്രപ്രധാനമായ എട്ടു കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ

0
Untitled design 67

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന്റെ പങ്കിനെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യം, ഷിപ്പിംഗ് മേഖലകളിലെ ധാരണ പത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തന്ത്രപ്രധാനമായ ആകെ 8 കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചതായി പ്രധാനമന്ത്രി അറിയിച്ചു. റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിലും ഇന്ത്യ ഒപ്പുവച്ചു. 2030 വരെയുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കി എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കയറ്റുമതി നിർമ്മാണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും കൃഷി, വളം മേഖലകളിലെ സഹകരണം കർഷക ക്ഷേമത്തിന് ഗുണം ചെയ്യും. യൂറിയ ഉൽപാദനത്തിൽ ഇന്ത്യ റഷ്യയുമായി സഹകരിക്കും. ഊർജ്ജസുരക്ഷ ഇന്ത്യ- റഷ്യ ബന്ധത്തിൽ നിർണായക ഘടകമാണ്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. സൈനികേതര ആണവോർജരംഗത്ത് സഹകരണം കൂട്ടും. റഷ്യ-യുക്രെയിൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിനെ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ യൂറേഷ്യ സ്വതന്ത്ര വ്യാപാര കരാറിന് ആഹ്വാനം നൽകി പുടിൻ. 2030 ഓടെ 100 ബില്യൺ വ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ ലക്ഷ്യം വെക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *