എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി
എറണാകുളം: എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. ഈ മാസം 18 വരെ എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യാം. കരട് വോട്ടർ പട്ടിക ഈ മാസം 23ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ സമയം നീട്ടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ സമയപരിധി നീട്ടി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. കരട് വോട്ടർപട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. 2026ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുശ്ശേരി എന്നിവ ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും നവംബർ 4 ന് ആണ് എസ്ഐആറിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്.
