താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
വയനാട് :കൽപ്പറ്റ താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന് ഭാഗമായി മുറിച്ചിട്ട മരങ്ങൾ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഇന്നുമുതൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിൽ നിന്ന് പൊതു ഗതാഗതം ഒഴിവാക്കിയിട്ടുണ്ട് എങ്കിലും ബസ്സുകൾ നിയന്ത്രിച്ച് ആയിരിക്കും കടത്തിവിടുക. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതു ഗതാഗതം ഒഴികെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പനമരം മൈൽ കോറോം വഴിയും, മീനങ്ങാടി ഭാഗത്തുനിന്ന് വരുന്നവ പച്ചിലക്കാട് പനമരം നാലാം മൈൽ വഴിയും, കൽപ്പറ്റ ഭാഗത്തുനിന്നുള്ളവർ പനമരം നാലാം മൈൽ വഴിയും വൈത്തിരി ഭാഗത്തുനിന്ന് വരുന്നവർ പടിഞ്ഞാറെത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്. ഇന്നുമുതൽ നാലു ദിവസത്തേക്ക് മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും.
