രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് ധീരമായ നടപടിയെന്ന് കെസി വേണുഗോപാൽ
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് ധീരമായ നടപടി എന്ന് കെ.സി വേണുഗോപാൽ എംപി. ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെ ചെയ്യില്ലെന്നും, തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ചർച്ചയാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയം ആരും മിണ്ടുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എഐസിസിയുടെ അനുമതി ലഭിച്ചതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിയിൽ നിന്നുള്ള പ്രാഥമിക അംഗത്വമാണ് നിലവിൽ റദ്ദാക്കിയത് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായി തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
