പച്ചക്കറി വില കുതിച്ചുയരുന്നു
കൊച്ചി:പച്ചക്കറി വില കുതിച്ച് ഉയരുന്നു. അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് പച്ചക്കറി വിലയിൽ കുതിച്ചുചാട്ടം ഉണ്ടാക്കുന്നത്. 40 രൂപ വിലയുണ്ടായിരുന്ന കോവയ്ക്കയ്ക്ക് വില 80 രൂപയും, 60 രൂപയായിരുന്ന ചെറിയുള്ളി 80 രൂപയുമായി ഉയർന്നു. മുരിങ്ങ കിലോക്ക് വില 400 രൂപ വരെ എത്തി. ആഴ്ചകൾക്ക് മുൻപ് മുരിങ്ങ കിലോക്ക് 130 രൂപയായിരുന്നു. മൊത്ത വിപണിയിലെ വിലയാണ് ഇത്. ചില്ലറ വിപണിയിലെത്തുമ്പോൾ കുറഞ്ഞത് 20 രൂപയെങ്കിലും കൂടും.
