രൂപയുടെ വിലയിടിവ് തുടരുന്നു
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വിലയിടിവ് തുടരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം ഡോളർ ഒന്നിന് 90.21 നിലയിലാണ് രൂപ വ്യാപാരം നിർത്തിയത്. വ്യാഴാഴ്ച തുടക്കം തന്നെ രൂപയുടെ മൂല്യം 90 കടന്നുപോയി. വ്യാപാരത്തിനിടെ ഡോളർ ഒന്നിന് 90.30 രൂപയെന്ന നിലയിൽ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം തുടരുന്നതാണ് രൂപയുടെ വിലയിടിവിന് കാരണമാകുന്നത്. അതേസമയം രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ആർബിഐ വലിയ ഇടപെടൽ നടത്താതിരിക്കുന്നതും വിലയിടിവ് തുടരാൻ കാരണമാകുന്നു എന്ന് വിനിമയ വിപണിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നു.
