രാഹുൽ മാങ്കൂട്ടത്തിൽ എനിക്കും മോശം സന്ദേശം അയച്ചുവെന്ന് എം എ ഷഹനാസ്
കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോട് മോശമായി പെരുമാറിയെന്ന് കെ.പി.സി.സി സംസ്കാര സാഹിത്യ ജനറൽ സെക്രട്ടറി എം എ ഷഹനാസ്. ഇക്കാര്യം അന്നുതന്നെ ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു. ഡൽഹിയിൽ കർഷക സമരത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് രാഹുലിന്റെ മോശം സന്ദേശം വന്നത്. ഡൽഹിയിൽ നമുക്ക് ഒരുമിച്ചു പോകാമായിരുന്നല്ലോ എന്നാണ് അന്ന് തനിക്ക് രാഹുൽ അയച്ച മെസ്സേജെന്നും ഷഹനാസ് കൂട്ടിച്ചേർത്തു. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട മറ്റു യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാമെന്നും, ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു
