മോഹൻലാൽ തരുൺമൂർത്തി കൂട്ടുകെട്ടിൽ പുതിയ ചിത്രം
കൊച്ചി : തുടരും സിനിമയുടെ വൻ വിജയത്തിന് ശേഷം മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം പ്രേക്ഷകർക്കായി ഒരുങ്ങുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. തുടരും ഉൾപ്പെടെയുള്ള മോഹൻലാൽ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ക്യാമറ ഒരുക്കിയ ഷാജികുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തരുൺ മൂർത്തിയുടെ മൂന്നാം സംവിധാന സംരംഭമായ ‘തുടരും’ ബോക്സ് ഓഫീസിൽ 235 കോടി വാരിയ ചിത്രമാണ്.
