പി എം ശ്രീ പദ്ധതി : കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡൽഹി : വൻ പ്രതിഷേധങ്ങൾക്ക് കാരണമായ പിഎം ശ്രീപദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം.പി എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. പക്ഷേ പിന്നീട് ഇക്കാര്യത്തിൽ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയാണെന്നും പലതവണ ഇതേ ആവശ്യത്തിന് മന്ത്രിയെ
കണ്ടിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എന്നാൽ പിഎം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
