മുഖത്തെ കരിവാളിപ്പും കറുത്ത പാടുകളും മാറി മുഖം തിളങ്ങാൻ..

0

ചർമ സംരക്ഷത്തിൽ പലരുടെയും പ്രധാന പ്രശ്നമാണ് മുഖത്തെ കരിവാളിപ്പും, കറുത്ത പാടുകളും.ഇത് മുഖകുരു വന്നു പോയെതിന്റെ പാടുകളോ, പിഗ് മെന്റേഷനോ ആകാം. എങ്കിൽ ഇതിനൊരു നാച്ചുറൽ പൊടികൈ നോക്കാം.

ഇതിന് അരിപ്പൊടി വളരെ നല്ലൊരു ഇൻഗ്രീഡിയന്റ് ആണ്. ഇത് നല്ലൊരു സ്ക്രബർ കൂടിയാണ്. മുഖത്തെ നിറം വർധിപ്പിക്കുന്നതിനും ഇത്  സഹായിക്കുന്നു.ഇതിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉണ്ട്, കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി ആന്റി ഏജയിങ്ങിനും സഹായിക്കുന്നു.മാത്രമല്ല ഇത് മുഖത്തെ ചുളിവും കറുത്ത പാടുകൾ മാറ്റുകയും, കൊളാജന്‍റെ ഉത്പാദനത്തെ വർധിപ്പിച്ച് മുഖത്തെ തിളക്കം നില നിർത്തുന്നു. ബ്ലാക്ക് ഹെഡ്സും വൈറ്റ്സ് ഹെഡ്സും ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്.നല്ലൊരു ക്ലെൻസർ കൂടിയാണിത്. അരിപ്പൊടിയും കറ്റാര്‍വാഴയും കൂടി യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് അഴുക്കുകള്‍ നീക്കി മുഖം കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു.

ഒരു സ്പൂൺ അരിപ്പൊടിയും,ചെറുതേനും, ആവിശ്യത്തിന് തൈരും കൂടി മിക്സ്‌ ചെയ്ത് തിക്ക് പേസ്റ്റയി പുരട്ടുന്നത് കറുത്ത പാടുകൾ പോകാൻ വളരെ നല്ലതാണ്.കൂടാതെ ഈ പാക്ക് റ്റാൻ മാറ്റുന്നതിനു ദിവസോം ഉപയോഗിക്കാവന്നതാണ്.15 മിനിട്ടിന്‌ ശേഷം കഴുകി കളയാം.അരിപ്പൊടി മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അല്‍പം പാല്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. മുഖത്തിത്‌ പുരട്ടി കുറച്ച്‌ കഴിയുമ്പോള്‍ ചര്‍മ്മം മുറുകുന്നത്‌ പോലെ അനുഭവപ്പെടുമ്പോൾ കഴുകി കളയുക.

അരിപ്പൊടി,തക്കാളിനീര്,പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതാവര്‍ത്തിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *