കൊല്ലപ്പെട്ടന്ന അഭ്യൂഹങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ നേരിൽകണ്ട് സഹോദരി
ലാഹോർ : കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ ജയിലിൽ നേരിൽ കണ്ട് സഹോദരി ഡോ. ഉസ്മാഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിൽ എത്തിയാണ് ഇമ്രാൻഖാനെ കണ്ടത്. നൂറുകണക്കിന് പിടിഎ പ്രവർത്തകർക്കൊപ്പം ജയിലിൽ എത്തിയ ഉസ്മാൻ ഖാൻ മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ഇമ്രാൻഖാനെ കണ്ടത്. ഒക്ടോബർ 27ന് ശേഷം ആദ്യമായി ഇമ്രാൻഖാനെ കാണാൻ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശന അനുമതി നിഷേധിച്ചതോടെ ഇമ്രാൻ മരിച്ചെന്ന അഭ്യൂഹം ഉയർന്നിരുന്നു
