ചർമ്മത്തിന്റെ ഭംഗി കൂട്ടാൻ കഴിക്കേണ്ട പഴങ്ങൾ
നമ്മുടെ ചർമ്മത്തിന്റെ ഭംഗി കൂട്ടാൻ എന്തൊക്കെ പഴങ്ങൾ ആണ് കഴിക്കേണ്ടത് എന്ന് അറിയാമോ.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പപ്പായ. മുഖത്തിന് നല്ല ഭംഗിയും നിറവും നൽകാൻ പപ്പായ കഴിക്കേണ്ടത് അത്യുത്തമമാണ്. ഇത് മുഖത്ത് തേക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സിയുടെ ഉറവിടമായ ഓറഞ്ചും ദിവസേന നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം ഇത് കൊളാജൻ വർധിപ്പിക്കാൻ ഗുണം ചെയ്യുന്നു. ഉയർന്ന ജലാംശം ചർമ്മത്തിന് പല ഗുണങ്ങൾ ആണ് നൽകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്റെ ഉപയോഗം. തണ്ണിമത്തന്റെ ഉപയോഗം ചർമ്മത്തിൽ ഉയർന്ന ജലാംശം നിലനിർത്തുന്നു. ഇതുപോലെ ചർമ്മത്തിന് ഏറെ ഗുണങ്ങൾ നൽകുന്നതാണ് പൈനാപ്പിൾ.ബ്രോമലൈൻ എന്ന എൻസൈം ചർമ്മത്തിലെ കൊളാജൻ ഉൽപാദനം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ ഇ, സി, ആന്റിഓക്സിഡന്റുകൾ എന്നിവയിൽ സമ്പുഷ്ടമായ അവക്കാഡോ ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്തുന്നു. ഹൈപ്പർ പിഗ്മെന്റേഷൻ കുറയ്ക്കാൻ വിറ്റാമിൻ സി ധാരാളമുള്ള കിവി ഉപയോഗിക്കാം.
