വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന കേസിൽ; വിദ്യാർഥികൾ സസ്‌പെൻഷൻ
കോഴിക്കോട്;കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ മർദിച്ച കേസുമായി ബന്ധപ്പെട്ട് 5 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ.രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ചെന്ന പരാതിയിൽ 2 വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.ആർ.അനുനാഥ്, ആർ.അഖിൽ കൃഷ്ണ എന്നിവർക്കെതിരെയാണ് നടപടി.
ക്യാംപസിനകത്ത് വെച്ച് മർദിച്ചുവെന്ന പരാതിയിൽ.എ.ആർ.അനുനാഥിന്റെ പരാതിയിൽ മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർഷ് എന്നിവരെയും സസ്പെൻഡ് ചെയ്തു.കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിഷന്റെയും ആന്റി റാഗിങ് കമ്മിറ്റിയുടെയും കൂടി റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ നടപടികൾ.പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.