കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്: കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവിനെയും ഒഴിവാക്കി

0
Untitled design 19

 

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനെയും കുറ്റ പത്രത്തിൽ നിന്ന് ഒഴിവാക്കി. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറായ യദു. ഇങ്ങനെ സംഭവിക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവന്നും ഇനിയും നിയമപരമായി മുന്നോട്ടു പോകുമെന്നും യദു പറഞ്ഞു. 2024 ഏപ്രിൽ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. മേയർ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് പരാതി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *