രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ഫെന്നി നൈനാൻ
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്ന പുതിയ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എംഎൽഎയ്ക്കൊപ്പം ആരോപണ വിധേയനായ ഫെന്നി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പരാതിക്കാരിയെയും തനിക്ക് അറിയില്ലെന്നും, ഇത് കൊടും ചതിയാണെന്നും തന്റെ തെരഞ്ഞെടുപ്പ് ഓഫീസ് പൂട്ടിയിട്ടില്ലെന്നും ഫെന്നി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഹോം സ് റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് 23ക്കാരിയായ വിദ്യാർത്ഥിനിയാണ്
കെപിസിസിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇമെയിൽ വഴി പരാതി നൽകിയത്. കെപിസിസി പ്രസിഡന്റ് പരാതി ഡി.ജി.പിക്ക് കൈമാറി. പെൺകുട്ടി മൊഴി നൽകാൻ തയ്യാറായാൽ പോലീസ് രാഹുലിനെതിരെ കേസെടുക്കും. മറ്റൊരു കേസിൽ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്കും പോലീസ് രാഹുലിനെതിരെ കേസെടുത്തിരുന്നു. ഇതോടെ ഒളിവിൽ തുടരുകയാണ് രാഹുൽ. നിലവിൽ രാഹുലുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിജീവിതയ്ക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും പെൺകുട്ടി പറഞ്ഞു.
