സമാന്തയും രാജും വിവാഹിതരായി: ചിത്രങ്ങൾ വൈറൽ
കോയമ്പത്തൂർ : തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ലിംഗഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സമാന്ത തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചു. മുപ്പതോളം അതിഥികൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ആണ് വിവാഹം നടന്നത്. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 2021 ലാണ് സമാന്തയും നടൻ നാഗ ചൈതന്യയും തമ്മിൽ വിവാഹം പിരിഞ്ഞത്. കഴിഞ്ഞവർഷം നാഗ ചൈതന്യ നടി ശോഭിതയെ വിവാഹം കഴിച്ചു.
