അയൺ വർദ്ധിപ്പിക്കാൻ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ

0
Untitled design 7

ഇലക്കറികളെല്ലാം നമ്മുടെ ആരോഗ്യത്തിന് അനവധി ഗുണങ്ങൾ പകരുന്നു. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതും, വിളർച്ച തടയാൻ സഹായിക്കുന്നതാണ് ഇലക്കറികൾ. ഇലക്കറികളിൽ പ്രധാനമാണ് ചീര.ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 6.5 മൈക്രോ ഗ്രാം അയൺ അടങ്ങിയിട്ടുണ്ട്. ഇതുമാത്രമല്ല വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങളും നമ്മുടെ ശരീരത്തിൽ ഇരുമ്പിന്റെ ആഗീരണം വർദ്ധിപ്പിക്കുന്നു. ഇരുമ്പിന്റെ മികച്ച ഉറവിടമാണ് പയർ വർഗ്ഗങ്ങൾ. ഇതും വിളർച്ചയെ തടയാൻ സഹായകമാണ്. നമ്മുടെ ഡയറ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിച്ചാൽ ഒരു പരിധിവരെ അയൺ ഡെഫിഷ്യൻസി കൊണ്ടുള്ള പ്രശ്നങ്ങൾ ഒഴിവാകും. ഇതുകൂടാതെ ഇരുമ്പ് അടങ്ങിയ ഈന്തപ്പഴം, മാതളം തുടങ്ങിയവയും കഴിക്കാം. ഇരുമ്പ് ധാരാളമടങ്ങിയ ഇല വർഗ്ഗമാണ് മുരിങ്ങയില. ഇത് കൂടാതെ എല്ലാവിധത്തിലുള്ള നട്സുകളും, റെഡ്മീറ്റ്, മത്സ്യം, ചിക്കൻ തുടങ്ങിയവയും ശരീരത്തിന് ആവശ്യമായ അളവിൽ ഇരുമ്പ് ലഭിക്കാൻ സഹായകമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *