രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ തന്നെ
ലൈംഗിക പീഡന കേസിനെ തുടർന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു. ആറു ദിവസമായി പ്രത്യേക അന്വേഷണസംഘം രാഹുലിനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി പരിശോധന തുടരുകയാണ്. രാഹുലിനെ തേടി നിലവിൽ ബാംഗ്ലൂരിലും തമിഴ്നാട്ടിലും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് വന്നശേഷം അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനം എന്നായിരുന്നു പോലീസ് സ്വീകരിച്ച ആദ്യ നിലപാട്. എന്നാൽ അതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് നിലപാടിലേക്ക് പോലീസ് എത്തിയിരിക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് യാത്ര തിരിച്ചത് ഒരു ചലച്ചിത്ര താരത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായി ജോബി ജോസഫ് ഒപ്പമുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. രാഹുലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും എസ്പി മാരുടെ സംഘമുണ്ട്.
