ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്‍തുടരേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ് : രമേശ് ചെന്നിത്തല

0

പാലക്കാട്:  ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്‍തുടരേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും, അത്തരം ആശയസംഹിതകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഗാന്ധിദർശൻ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, മഹാത്മാഗാന്ധിയുടെ പ്രഥമ പാലക്കാട് സന്ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ”ബാപ്പുജി പാലക്കാട് @ 100” പരിപാടി പാലക്കാട് ഡി.സി.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ജില്ലാ പ്രസിഡന്‍റ് എം.ഷാജു അധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റ് വി.സി.കബീര്‍, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, രാജന്‍ മുണ്ടൂര്‍, എം.സി.സജീവന്‍, ടി.രാജന്‍, എന്‍.അശോകന്‍, അബ്ദുള്‍ അസീസ്, എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെപിസിസി സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട പി.ഹരിഗോവിന്ദന്‍, പി.ബാലഗോപാല്‍, പി.വി.രാജേഷ്, വി.ബാബുരാജ് എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണവും നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *