ശബരിമലയില്‍ ഡോളിക്കൊള്ള; നാലു തൊഴിലാളികള്‍ അറസ്റ്റില്‍

0
DOLLI

പമ്പ: ആന്ധ്രയില്‍ നിന്നും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കര എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34), ഇടുക്കി പാമ്പനാര്‍ ലക്ഷ്മി കോവിലില്‍ സന്തോഷ് (49), പെരുവന്താനം കല്ലുംകുന്നേല്‍ ഗിരീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. പമ്പയില്‍ നിന്നും ഡോളിയില്‍ സന്നിധാനത്തും തിരികെയും എത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുളള 12,500 രൂപയ്ക്ക് പുറമേ 11,500 രൂപ കൂടി അധികമായി വാങ്ങി കബളിപ്പിക്കുകയായിരുന്നു.ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിയായ വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ എസ്.ഐ. കിരണ്‍ വി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവരമറിഞ്ഞ് കടന്നു കളയാന്‍ ശ്രമിച്ച പ്രതികളെ പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജസ്റ്റിന്‍രാജ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *