തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ ആറാട്ടുത്സവം 19-ന് കൊടിയേറും

0
THIRYU ALAPP

ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ ആറാട്ടുത്സവം നവംബര്‍ 19ന് തുടങ്ങും. 26-ന് സമാപിക്കും. ചൊവ്വാഴ്ച രാത്രി എട്ടിന് തിരുവമ്പാടി ക്ഷേത്രത്തില്‍നിന്ന് ഭൈരവിക്കോലം കുരിയാറ്റുപുറത്തില്ലത്തേക്ക് എഴുന്നള്ളും.ബുധനാഴ്ച രാവിലെ എട്ടിന് നാരായണീയ പാരായണം, 10-ന് കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പണം, 12.20-ന് തന്ത്രി കണ്ണമംഗലത്തില്ലത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും കുരിയാറ്റുപുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരിയുടെ സഹകാര്‍മികത്വത്തിലും കൊടിയേറും. 12.45-ന് പ്രസാദമൂട്ട്, വൈകുന്നേരം 3.30-ന് ഓട്ടന്‍തുള്ളല്‍, 5.15-ന് തിരുവമ്പാടി ക്ഷേത്രത്തില്‍നിന്നും കുരാറ്റുപുറത്തില്ലത്തേക്ക് എഴുന്നള്ളിപ്പ്. 8.30-ന് ക്ഷേത്രത്തില്‍ പഞ്ചാരിമേളത്തോടെ പൂരം. 9.15-ന് കുത്തിയോട്ടം. കൊടിയേറ്റും പൂരവും ജ്യോതിഷവാര്‍ത്ത, ജ്യോതിസ്ടിവി എന്നീ ചാനലുകളില്‍ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

വ്യാഴാഴ്ച വൃശ്ചികമാസ അമാവാസിയോടനുബന്ധിച്ച് രാവിലെ 10 മുതല്‍ വിശേഷാല്‍ തിലഹോമം, പ്രസാദമൂട്ട്, വൈകീട്ട് 6.45-ന് തിരുവാതിരക്കളി, 7.30 മുതല്‍ ഡിജിറ്റല്‍ സിനിമ നൃത്തനാടകം, വെള്ളിയാഴ്ച രാവിലെ 10 മുതല്‍ നാരായണീയ പാരായണം, വൈകീട്ട് 6.45-ന് കൈകൊട്ടിക്കളി, 7.15 മുതല്‍ മ്യൂസിക്കല്‍ ഫ്യൂഷന്‍. ശനിയാഴ്ച രാവിലെ 10-ന് നാരായണീയ പാരായണം, 12.45-ന് ഉത്സവബലി ദര്‍ശനം, 2.30-ന് ഉത്സവബലി സമര്‍പ്പണം, വൈകീട്ട് 6.45-ന് തിരുവാതിരക്കളി, 7.15 മുതല്‍ മോഹിനിയാട്ടം. 23-ന് 10 മുതല്‍ നാരായണീയ പാരായണം, 12-ന് കോലടി, വൈകീട്ട് 6.45-ന് തിരുവാതിരക്കളി, 7.15 മുതല്‍ ഭരതനാട്യ നൃത്തസന്ധ്യ. 24-ന് 10 മുതല്‍ നാരായണീയ പാരായണം, വൈകീട്ട് 5.45-ന് ഗരുഡവാഹനപ്പുറത്ത് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് അന്നദാനം.

25-ന് രാവിലെ ഏഴിന് അഷ്ടപദി, 12.45-ന് ഉത്സവ ബലിദര്‍ശനം, രാത്രി 7.30-ന് ബാലെ, 10-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 26-ന് ഒന്‍പതിന് പകല്‍പ്പൂരം, ഗുരുവായൂര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം. 12-ന് കൈകൊട്ടിക്കളി, 12.30-ന് സംഗീത പരിപാടി- ദേവരാഗം, 12.45-ന് പ്രസാദമൂട്ട്, വൈകീട്ട് 3.30-ന് ഓട്ടന്‍തുള്ളല്‍, 5.30-ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 10-ന് കൊടിയിറക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *