7 വർഷമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതി പിടിയിൽ

0
AJESH
ആലപ്പുഴ : 2018 മുതൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന വള്ളികുന്നം വില്ലേജിൽ കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷ് (വയസ്സ് -37) നെയാണ് വള്ളികുന്നം പോലീസ് നിരന്തര അന്വേഷണങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബർ 18-ന്  പ്രതിയായ അജേഷ് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത്  പിതാവ് ചോദ്യംചെയ്തതിലുള്ള വിരോധം നിമിത്തം വീട്ടിൽ കിടന്ന വെട്ടുകത്തിയെടുത്ത് പിതാവിൻറെ വലതു തോളിൽ വെട്ടി മുറിപ്പെടുത്തിയും ഭയന്ന് മുറ്റത്തേക്ക് ഓടിയ പിതാവിനെ പിൻതുടർന്നെത്തിയ പ്രതി വീണ്ടും തലയുടെ ഉച്ചി ഭാഗത്ത് വെട്ടി മുറിപ്പെടുത്തിയും മരണം വരെ സംഭവിക്കാവുന്ന തരത്തിൽ മുറിവേൽപ്പിച്ചു എന്നുളളതിന് വള്ളികുന്നം പോലീസ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നതും തുടർന്ന് അജേഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നതുമായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു.  പ്രതിക്കെതിരെ കോടതി ലോംഗ് പെൻറിംങ്ങ് വാറണ്ട് ഉത്തരവായിട്ടുള്ളതായിരുന്നു.
പ്രതിയെ നാളിതുവരെ കണ്ടെത്തുവാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് വള്ളികുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി രഹസ്യവിവരം കിട്ടയതിന്റെ അടിസ്ഥാനത്തിൽ  സ്ഥലത്തെത്തി വള്ളികുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി. എം കെ ബിനുകുമാറിന്റെ നേതൃത്ത്വത്തിൽ വള്ളികുന്നം പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ.ആർ, പോലീസ് സബ്ബ് ഇൻ്സെപ്കടർ രാജീവ്.ജി,  സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, ഫിറോസ്. എ, വിഷ്ണു പ്രസാദ്, അൻഷാദ്  എന്നിവരുടെ നിരന്തര അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികുടിയത്. അറസ്റ്റ് രേഖപ്പെടുത്തി കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *