വള്ളികുന്നത് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി
ആലപ്പുഴ : വള്ളികുന്നം ഭരണിക്കാവ് വില്ലേജിൽ തെക്കേമങ്കുഴി മുറിയിൽ മോനു ഭവനം വീട്ടിൽ കിളിമോൻ എന്ന് വിളിക്കുന്ന മോനു (വയസ്സ്-27) എന്ന ആളെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കുറ്റകരമായ നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ മോനുവിനെതിരെ മുൻപും കാപ്പാ നിയമ പ്രകാരമുള്ള കരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. 03-04-2025 കാപ്പാ ഉത്തരവ് പ്രകാരം ടി മോനു @ കിളിമോൻ ആറു മാസ കാലത്തേക്ക് കാപ്പാ നിയമപ്രകാരം സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ ഉത്തരവ് പ്രാബല്യത്തിലിരിക്കെ ഇയാൾ ഉത്തരവിന് വിരുദ്ധമായി 23-09-2025 തീയതി പുലർച്ചെ 00:45 മണിക്ക് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഓച്ചിറ പ്രീമിയർ ജംഗ്ഷനു വടക്ക് വശം വെച്ച് കൃഷ്ണപുരം വില്ലേജിൽ കാപ്പിൽമേക്ക് മുറിയിൽ സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ദേഹോപദ്രവം എൽപ്പിച്ചു എന്നുള്ള കേസിൽ പ്രതിയായതിനാലാണ് മോനുവിനെതിരെ ഇപ്പോൾ കാപ്പാ പ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിട്ടുള്ളത്.
അലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസ് നൽകിയ ശുപാർശ അംഗീകരിച്ചാണ് ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് . ഐഎഎസ് മോനുവിനെതിരെ ആറുമാസക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ നിർദ്ദേശ പ്രകാരം വള്ളികുന്നം പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ , വള്ളികുന്നം പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ ഫിറോസ്.എ, വിഷ്ണു പ്രസാദ്, വികാസ് കെ.എസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്. കാപ്പാ നിയമപ്രകാരം സാമൂഹിക വിരുദ്ധർക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് വള്ളികുന്നം പോലീസ് അറിയിച്ചു.
