കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു
കണ്ണൂര്‍ : വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയില്‍ ഷിജോ (37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും നായാട്ടിന് പോയതായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
