കരുനാഗപ്പള്ളിയിൽ വാഹന മോഷ്ടാവ് പിടിയിൽ
കരുനാഗപ്പള്ളി :വാഹന മോഷണ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട തടിയാർ കൈപ്പുഴ ശേരിൽ താക്കോ തമസ് മകൻ ഷാജൻ ചാക്കോ 58 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൻ്റെ മുൻവശം പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയിരുന്നു തുടർന്ന് സിസിടിവിയും മറ്റും പരിശോധിച്ചതിൽ പ്രതി ഷാജൻ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പ്രതിയെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. മോഷ്ടിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ് കുമാറിൻറെ നിർദ്ദേശത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ് എസ് ഐ മാരായ ഷമീർ ,ആഷിക് ,അമൽ, എസ് സി പി ഓ മാരായ ഹാഷിം, ശ്രീനാഥ് ,മനോജ് എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
