സ്പെഷ്യൽ പോലീസ് ഓഫീസർമാരുടെ നിയമിക്കുന്നു
ആലപ്പുഴ : 2025 തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ 2 ദിവസത്തേക്ക് പോലീസ് സേനയുടെ ഭാഗമാകാൻ അവസരം – ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല, കായംകുളം,ചെങ്ങന്നൂർ സബ്ഡിവിഷനുകളില് ഉൾപ്പെടെയാണ് ജില്ലയിൽ സ്പെഷ്യൽ പോലീസ് ഓഫീസറന്മാരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളിൽ ആണ് ഇവർക്ക് ജോലി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ പോലീസ് സേനയെ സഹായിക്കുകയാണ് ഇവരുടെ ദൗത്യം. ആരോഗ്യമുള്ള വിമുക്തഭടന്മാർ വിരമിച്ച അർധസൈനികർ വിരമിച്ച സംസ്ഥാന പോലീസ് എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ എൻ.സി.സി., എൻ.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എസ് പി സി കേഡറ്റുകൾ, എസ് പി സി – എൻ സി സി എന്നിവയിൽ മുൻപ് പ്രവർത്തി പരിചയം ഉള്ള 18 വയസ്സ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം.
കൂടിയ പ്രയപരിധി 58 വയസ്സാണ്. വ്യക്തിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആളെ നിയമിക്കുന്നത്. പ്രതിഫലം തിരഞ്ഞെടുപ്പ് സേവനത്തിന് സർക്കാർ നിശ്ചയിക്കുന്ന വേതനം രണ്ടു ദിവസവും കിട്ടുന്നതാണ്. ജോലി എങ്ങനെ തിരഞ്ഞെടുപ്പിനെ തലേദിവസം ഓഫീസർമാരും തിരഞ്ഞെടുപ്പ് ഉപകരണങ്ങളും ബൂത്തിൽ എത്തിയശേഷം സ്പെഷ്യൽ ഓഫീസർമാർ അവിടെ റിപ്പോർട്ട് ചെയ്യണം. പിറ്റേന്ന് തിരഞ്ഞെടുപ്പ് ജോലികൾ അവസാനിച്ച് ഉദ്യോഗസ്ഥർ പോയി കഴിയുമ്പോൾ തിരികെ മടങ്ങാം രണ്ടുദിവസം ആണ് ജോലി ഉള്ളത്
എങ്ങനെ അപേക്ഷിക്കാം
അവരവരുടെ താമസ സ്ഥലത്തെ പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകളിൽ ഒഴിവുകളുടെ അടിസ്ഥാനത്തിലും, യോഗ്യതയുടെ അടിസ്ഥാനത്തിലും ഇവരെ തിരഞ്ഞെടുപ്പു ജോലികൾക്കായി സ്പെഷ്യൽ പൊലീസ് ഓഫീസറന്മാരായി നിയമിക്കും.
