പൂക്കോട്ട് സർവകലാശാലയിൽ കെഎസ്‌യു–എംഎസ്എ ഫ് മാർച്ചിൽ സംഘർഷം

0

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി.കണ്ണീർ വാതകവും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു പോലീസ്.അഞ്ചോളം തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പിന്നാലെ പ്രവർത്തകർ ബാരിക്കേ‍ഡ് തകർക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു.പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.കോഴിക്കോട്–മൈസൂർ ദേശീയപാത പ്രവർത്തകർ ഉപരോധിച്ചു.പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *