ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനമറിയിച്ച് മോദി
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമത്തിലാണ് മോദിയുടെ പ്രതികരണം. ഡൽഹി സ്ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. അവർക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് അധികൃതരുമായും സംസാരിച്ച് സ്ഥിതിഗതി വിലയിരുത്തിയതായി മോദി എക്സിൽ കുറിച്ചു.
