ഇൻ്റർ സബ് ഡിവിഷൻ ക്രിക്കറ്റ് : ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ജേതാക്കളായ

0
Screenshot 20251109 073112 Gallery

ആലപ്പുഴ : ജില്ലാ പോലീസ് മീറ്റിനോട് അനുബന്ധിച്ച് നടന്ന ഇൻ്റർ സബ് ഡിവിഷൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ മധുബാബുവിന്റെ നേതൃത്വത്തില്‍ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു സി ക്യാപ്റ്റനായ ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ടീം ജേതാക്കളായി. ഉദയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആലപ്പുഴ സബ് ഡിവിഷനെ പരാജയപ്പെടുത്തിയാണ് ജില്ലാ സ്പെഷൽ ബ്രാഞ്ച് ടീം ജേതാക്കളായത്. ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ച ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ടീമിനും റണ്ണേഴ്സ് അപ്പ് ആയ ആലപ്പുഴ സബ് ഡിവിഷൻ ടീമിനും ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐപിഎസ് ട്രോഫികൾ സമ്മാനിച്ചു. ആലപ്പുഴ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ മധുബാബു, ആലപ്പുഴ ഡിവൈഎസ്പി ബിജു വി നായർ, കേരള പോലീസ് അസ്സോസിയേഷന്‍ സംസ്ഥാന നിര്വ്വാ ഹക സമിതി അംഗം മനുമോഹന്‍ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *