അനധികൃത മദ്യ വില്പന ; പ്രതി പിടിയിൽ
ആലപ്പുഴ : പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലുളള പുളിങ്കുന്ന് എൻജിനീയറിംഗ് കോളേജ് ഭാഗത്ത് മദ്യവില്പന നടത്തുന്ന പുളിങ്കുന്ന് പഞ്ചായത്ത് 4-ാം വാർഡ് മാളികച്ചിറ വീട്ടിൽ ബിജു തോമസ് എന്നയാളെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമുടി ഭാഗത്ത് നിന്നും രണ്ട് ബിഗ് ഷോപ്പറുകളിലായി ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം വാങ്ങിച്ചു കൊണ്ട് ഓട്ടോറിക്ഷയിൽ ഇയാൾ വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ SHO ആനന്ദബാബു കെ.ബി യുടെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ സാലി സി.സി മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന് വടക്കു വശം വച്ച് 07-11-2025 തീയതി വൈകിട്ട് 06:15 മണിക്ക് വാഹനം തടഞ്ഞ് പരിശോധന നടത്തിയതിൽ 6 ലിറ്റർ വിദേശ മദ്യം കൈവശം സൂക്ഷിച്ചു വന്നതായി കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. സബ് ഇൻസ്പെക്ടർ സാലി സി.സി, സീനിയർ സിപിഒ മാരായ ജോബി ദേവസ്യ, രഞ്ജിത്ത്, സുചിമോൻ, ഉമേഷ്കുമാർ, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
