സാഗർ കവച് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
ആലപ്പുഴ :സാഗർ കവച് മോക്ക് ഡ്രില്ലിനോട് അനുബന്ധിച്ച് അർത്തുങ്കൽ തീരദേശ പോലീസ് സ്റ്റേഷനും തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനും തീരദേശ സുരക്ഷ പെട്രോളിംഗ് നടത്തി. തീരദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെയും ഇന്നും മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. അർത്തുങ്കൽ തിരദേശ പോലീസ് സ്റ്റേഷൻ, റെഡ് ഫോഴ്സ് ടീംസ് എത്തിയ ദേവി പ്രസാദം എന്ന ബോട്ട് ചെല്ലാനം ഭാഗത്തു വെച്ചു പിടികൂടി. അർത്തുങ്കൽ കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ ST ബിജു വിന്റെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ N ജിജു, സിവിൽ പോലീസ് ഓഫീസർ അരുൺ, ബോട്ട് സ്രാങ്ക് ലിജു,റോഷൻ, ഡ്രൈവർ ജയലാൽ, ലാസ്‌കർ വിഷ്ണു, കോസ്റ്റൽ വാർഡൻ ഫ്രാൻസിസ് സേവ്യർ എന്നിവർ ആണ് കോസ്റ്റൽ പോലീസിന്റെ ഇന്റർ സെപ്റ്റർ ബോട്ടിൽ പോയി ഒൻപത് റെഡ് ഫോഴ്സ് അംഗങ്ങളെ പിടികൂടിയത്.
തോട്ടപ്പള്ളി തിരദേശ പോലീസ് സ്റ്റേഷൻ, റെഡ് ഫോഴ്സ് ടീംസ് എത്തിയ സെന്റ് ആന്റണിസ് എന്ന ബോട്ട് തോട്ടപ്പള്ളി ഭാഗത്തു വെച്ചു പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ KP വിനോദിന്റെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ പ്രദീപ്, സനൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ജിബിൻ സണ്ണി ബോട്ട് സ്രാങ്ക് ഡോബിൻ, ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻ പ്രമോദ് എന്നിവർ ആണ് ഇന്റർസെപ്റ്റർ ബോട്ടിൽ പോയി റെഡ് ഫോഴ്സ് അംഗങ്ങളെ പിടികൂടിയത്.
