തിരുവനന്തപുരം ലൈറ്റ് മെട്രോ : ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

0
samakalikamalayalam 2025 01 22 q079ggkx tvm metro

തിരുവനന്തപുരം: തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം. ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമായിരിക്കും മെട്രോ പാതക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കല്‍ വരെ 27 സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. പദ്ധതി കെഎംആര്‍എല്‍ നടപ്പാക്കും എന്നാണ് പ്രാഥമിക വിവരം.

പ്ലാമൂട്, പട്ടം, മുറിഞ്ഞപ്പാലം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക് ഫേസ് വണ്‍, ഫേസ് ത്രീ, കുളത്തൂര്‍, ടെക്‌നോ പാര്‍ക്ക് ഫേസ് ടു, ആക്കുളം ലേക്ക്, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, വിമാനത്താവളം, ഈഞ്ചയ്ക്കല്‍ എന്നിവയായിരിക്കും ലൈറ്റ് മെട്രോയുടെ സ്‌റ്റോപ്പുകള്‍.

മുഖ്യമന്ത്രിപിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്; നമ്മുടെ തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം നല്‍കി. ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്‌നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്‌റ്റേഷനുകള്‍. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിലവില്‍ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *