ഒന്നര കോടിയോളം വില വരുന്ന സിന്തെറ്റിക് ഡ്രഗ്ഗും ഹാഷിഷ് ഓയിലും, കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
ആലപ്പുഴ : എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്.ആറിന്റെ നേതൃത്വത്തിൽ ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ വ്യാപകമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്ക് മരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായത്. ഇവര്‍ നമ്പര്‍ ട്രാക്ക് ചെയ്യാതിരിക്കാനായി ന്യുതന മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. വില്പനക്കാര്‍ നാട്ടിലുള്ള എജെന്റ് മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി ടിയാന്മാരെ ബന്ധപ്പെട്ട് “ഡ്രോപ്പ്” സിസ്റ്റം ഉപയോഗിച്ചാണ് മയക്ക് മരുന്ന് വിതരണം നടത്തിയിരുന്നത്. വെർച്വൽ നമ്പറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തി വന്നിരുന്നത്. ആയതിനാല്‍ പ്രധാന കണ്ണികള്‍ പിടിക്കപെടുന്നത് അപൂര്‍വമായാണ്. ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവിലുള്ള മയക്കു മരുന്ന് പിടിക്കുന്നത്. ഇവര്‍ മൂന്നു പേരില്‍ നിന്നായി 2.2 കിലോ ഗ്രാം കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിലും 4 ഗ്രാം മെത്താംഫിറ്റമിനും 334 എണ്ണം MDMA പില്ലുകളും കണ്ടെത്തി.

ഇവരില്‍ നിന്നായി 63500 രൂപയും 5 മൊബൈല്‍ ഫോണുകളും കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി നിവാസി ആയ റിനാസ്, തൃശൂര്‍ ജില്ലക്കാരനായ അനന്തു, എറണാകുളം ജില്ലയിലുള്ള അപ്പു എന്നിവരാണ് പിടിയിലായത്.ഒന്നാം പ്രതിയായ റിനാസ് 3 നർകോട്ടിക് കേസിലെ പ്രതിയാണ്, രണ്ടാം പ്രതി അനന്ദുവിന്റെ പേരിൽ കേരളത്തിലെ വിവിധ ജില്ലകളിലായി 6 ഓളം നർകോട്ടിക് കേസുകളും 3ഓളം ഹൈവേ റോബെറി കേസുകളും മൂന്നാം പ്രതിയായ അപ്പുവിന്റെ പേരിൽ ഒരു നർകോട്ടിക് കേസും നിലവിലുണ്ട്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഷിബു പി ബെഞ്ചമിൻ, സി.വി വേണു, ഈ.കെ.അനിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, അരുൺ എ.പി, വിപിൻ വി.ബി വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ്.എ.ജെ എന്നിവരും ഉണ്ടായിരുന്നു
