ആശുപത്രിയിൽ അതിക്രമിച്ചു കയറി നേഴ്സിംഗ് സ്റ്റാഫിനെ ആക്രമിച്ച ആൾ അറസ്റ്റിൽ
ആലപ്പുഴ : ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹെൽത്ത് കെയർ ആക്ട് (KHSPHSI) പ്രകാരം രജിസ്റ്റർ ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നു പിടിച്ചയാളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ടത്തിൽ 23 വയസ്സുള്ള അഖിലാണ് സൗത്ത് പോലീസിന്റെ പിടിയിലായത്. 30-10-2025 വ്യാഴാഴ്ച പകൽ 11:30 മണിക്കായിരുന്നു കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ വാളണ്ടിയർ നേഴ്സ് ആയി ജോലി നോക്കുന്ന യുവതിയും അഖിലുമായി സുഹൃത്ത് ബന്ധത്തിലായിരുന്നു.
കുറച്ച് നാളായി യുവതി ഈ സൗഹൃദബന്ധം തുടരുന്നതിന് വിമുഖത കാണിച്ചിരുന്നു ഇതേ തുടർന്നാണ് ഗൾഫിലായിരുന്ന അഖിൽ 4 ദിവസത്തെ ലീവിന് നാട്ടിലെത്തുകയും യുവതിയെ കാണുവാൻ ജനറൽ ആശുപത്രിയിൽ പോവുകയും ICU വിൽ ജോലി നോക്കിയിരുന്ന യുവതിയെ കാണുവാൻ ICU വിൽ അതിക്രമിച്ചു കയറി പരാക്രമം കാണിച്ചത്. മുൻപും ഈ യുവതിയോട് മോശമായി പെരുമാറിയതിന് അഖിലിനെതിരെ മണ്ണഞ്ചേരി പോലീസ് കേസ്സ് എടുത്തിട്ടുള്ളതാണ്. ഇതേ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഈ വിവരം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ISHO VD റജിരാജിനെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ സൗത്ത് പോലീസ് സ്ഥലത്തെത്തി അഖിലിനെ പിടികൂടിയായിരുന്നു. കോടതി ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
