സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സ്വർണ മെഡൽ നേടിയ അതുലിനെ ആദരിച്ചു
ആലപ്പുഴ: കേരള സംസ്ഥാന സ്കൂൾ കൈകോത്സവത്തിൽ 100 200 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണമെഡൽ നേടിയും 100 മീറ്റർ മത്സരത്തിൽ 37 വർഷം പഴക്കമുള്ള റെക്കോർഡ് ഭേദിക്കുകയും ചെയ്ത അതുൽ ടി എം നെ അർത്തുങ്കൽ പോലീസ് ആദരിച്ചു. അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന അനുമോദന സമ്മേളനം ആലപ്പുഴ ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ടി, അർത്തുങ്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ജോസഫ്, എസ് ഐ രാജേഷ് എൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
