ഇടുക്കിയിൽ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധം, സംഘർഷംവസ്ഥ തുടരുന്നു
കോതമംഗലം; ഇടുക്കി അടിമാലിയിൽ കൂവ പറിക്കാവെ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നതിൽ വൻ പ്രതിഷേധം. നേര്യമംഗലം സ്വദേശി ഇന്ദിരയാണ് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുക ആയിരുന്നു.പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണിതെന്നാണ് നാട്ടുകാർ പറയുന്നു.എറണാകുളം ജില്ലയിൽ നിന്ന് പെരിയാര്‍ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാര്‍ തുരത്തിയിരുന്നു.
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിൽ പ്രതിഷേധം തുടരുകയാണ്. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നാണ് ആവശ്യം കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടക്കുന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.