മംഗളൂരുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം:സംഭവം പരീക്ഷക്ക് തൊട്ട്മുമ്പ്
മംഗളൂരു:മംഗളൂരുവിൽ മൂന്ന് സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം.രണ്ടാം പിയുസി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം. സ്കൂൾ പരീക്ഷ ഹാളിലേക്ക് കയറുന്നതിനിടെയാണ് സംഭവം.ദക്ഷിണ കന്നഡയിലെ കഡബ താലൂക്കിലാണ് സംഭവം.എംബിഎ വിദ്യാർഥിയും മലയാളിയുമായ അബീൻ(23) ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഡബ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെക്കൻഡറി പിയുസി(+1,+2) വിദ്യാർഥിനികളായ പെൺകുട്ടികൾ സ്കൂൾ ബാൽക്കണിയിൽ നിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. പരീക്ഷാ ഹാളിലേക്ക് പോകുന്നതിനിടെ മുഖംമൂടിയും തൊപ്പിയും ധരിച്ചെത്തിയ പ്രതി ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളും ഇപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും മുഖത്ത് സാരമായ മുറിവേറ്റിട്ടുണ്ട്. കൂടുതൽ പരിചരണത്തിനായി ഇവരെ മംഗളൂരുവിലേക്ക് മാറ്റും.