കരുനാ​ഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് ബലക്ഷയം.13 ഓഫീസ് മാറ്റാൻ നിർദേശം

0
civil station

കരുനാ​ഗപ്പള്ളി : മിനി സിവിൽ സ്റ്റേഷന് ബലക്ഷയം. സിവിൽ സ്റ്റേഷന്റെ വടക്കു ഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണു നിലവിൽ ബലക്ഷയം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയത്. കെഎച്ച് ആർഐ ടെക്നിക്കൽ ടീം നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് വിള്ളലുകൾ സംഭവിച്ചതായും ഇനി ഒരു അറ്റകുറ്റപ്പണി നടത്താൻ സാധിക്കില്ലെന്നും കണ്ടെത്തിയത്. ഈ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടെ പ്രവർത്തിക്കുന്ന 13 ഓഫീസുകൾ ‍ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് ഓഫീസ് അധികാരികൾക്ക് നിർദ്ദേശം നൽകി താലൂക്ക് തഹസിൽദാർ പറഞ്ഞു. ‌ഇതുമായി ബന്ധപ്പെട്ട് തഹസിൽദാരുടെ അധ്യക്ഷതയിൽ യോ​ഗം ചേരുകയും ചെയ്തു. ജിഎസ്ടി ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, കയർ ഓഫീസ്, റീസർവ്വേ ഓഫീസ്, കൃഷി ഓഫീസ്, ലേബർ ഓഫീസ്, ഇറി​ഗേഷൻ അസിസ്റ്റന്റ് ഓഫീസ്, എഇഒ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, സബ് റജിസ്ട്രാർ ഓഫീസ്, താലൂക്ക് ലീ​ഗൽ സർവീസ് സൊസൈറ്റി ഓഫീസ്, താലൂക്ക് വ്യവസായ വകുപ്പ് ഓഫീസ്, മൈനർ ഇറി​ഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഓഫീസ് എന്നീ ഓഫീസ് കൂടാതെ താലൂക്ക് ഓഫീസിലെ ചില സെക്യഷനുകളും വില്ലേജ് ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടങ്ങളിലാണ്. ഇത്രയും ഓഫീസുകളാണ് അടിയന്തിരമായി മാറ്റാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ കലക്ടറെ കൂടെ കെട്ടിടത്തിന്റെ അവസ്ഥ നേരിൽ കണ്ട് അറിയിച്ച ശേഷം പ്രതികരിക്കാമെന്ന് തഹസിൽദാരും എസ്റ്റേറ്റ് ഓഫീസർ കൂടിയായ ആർ.ശുശീല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *