ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 മരണം
ടെല്‍ അവീവ് : വെടിനിര്‍ത്തല്‍ക്കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 20 പേര് കൊല്ലപ്പെട്ടു. ഒക്ടോബര്‍ പത്തിനാണു കരാർ നിലവില്‍വന്നത്. ശക്തമായ ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ഗാസയില്‍ ഇസ്രായേല്‍ സൈനികരെ ആക്രമിച്ചതായും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ഹമാസ് ലംഘിച്ചതായും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ആരോപിച്ചു.
യുഎസിനെ അറിയിച്ചുകൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആക്രമണം വെടിനിര്‍ത്തലിനെ അപകടത്തിലാക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ യുഎസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരണവും നടത്തി. ഇസ്രയേലി സൈനികരെ കൊലപ്പെടുത്തിയത് കൊണ്ടാണ് അവര്‍ തിരിച്ചടിച്ചതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേല്‍ തിരിച്ചടിക്കുക തന്നെ വേണമെന്നും കൂട്ടിച്ചേര്‍ത്തു. എയര്‍ഫോഴ്സ് വണ്ണില്‍വെച്ച് മാധ്യമങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം.
